കോഴിക്കോട്: ആവശ്യക്കാർക്ക് ബൈക്കിൽ കഞ്ചാവ് എത്തിച്ചുെകാടുക്കുന്നയാൾ പിടിയിൽ. ബീച്ച് ആശുപത്രിക്ക് സമീപം വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തിവന്ന കരുവൻതുരുത്തി പുറ്റേക്കാട് വയലിലകത്ത് കൈതോലപ്പാടം വീട്ടിൽ ഫൈസൽ (31) ആണ് പിടിയിലായത്. 25 പാക്കറ്റ് കഞ്ചാവ് സഹിതം കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡാണ് ഇയാെള അറസ്റ്റുചെയ്തത്. ബീച്ച് ആശുപത്രി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.പി. റഷീദ്, പി. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ യോഗേഷ് ചന്ദ്രൻ, ധനീഷ് കുമാർ, എസ്. സജു, ദീപേഷ്, എക്സൈസ് ൈഡ്രവർ ഒ.ടി. മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.