ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ മോഷണംപോകുന്നത് പതിവാകുന്നു. ചാലിയത്ത് മത്സ്യബന്ധനത്തിനുശേഷം നിർത്തിയിടുന്ന ഫൈബർ വള്ളങ്ങളിലെ ഉപകരണങ്ങളാണ് വ്യാപകമായി മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം ആനങ്ങാടി സ്വദേശികളായ കെ.പി. ഉമ്മർ ഹാജി, വി.പി. യൂനുസ്, സി.പി. ഉമ്മർ എന്നിവരുൾപ്പെടെ 40-ഓളം പേർ ഉടമസ്ഥരായ 'ബിലാൽ' വള്ളത്തിൽനിന്ന് 90-ൽ അധികം ചെമ്പ് റിങ്ങുകൾ മോഷണംപോയി. ഇതിന് 70,000- രൂപ വില വരും. ഇതിനുമുമ്പും വള്ളങ്ങളിൽനിന്ന് ഉപകരണങ്ങൾ മോഷണം പോയിട്ടുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൻജിനുകൾ എന്നിവ മോഷണംപോയിട്ടുണ്ടെന്നും ഇത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. മോഷണത്തെക്കുറിച്ച് ബേപ്പൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.