കൽപറ്റ: ബൈപാസിലെ വെള്ളം ദേശീയപാതയിലേക്ക് കുത്തിയൊഴുകി റോഡിെൻറ ഒരു വശം ഇടിഞ്ഞു. കൽപറ്റയിൽ കൈനാട്ടിക്ക് സമീപം ബൈപാസ് ജങ്ഷന് മുന്നിലെ വളവിലാണ് അപകടകരമായ രീതിയിൽ റോഡിെൻറ വശം ഇടിഞ്ഞ് വൻഗർത്തം രൂപപ്പെട്ടത്. ഇനിയും കനത്ത മഴയുണ്ടായാൽ റോഡിെൻറ ബാക്കിഭാഗവും തകരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി താഴേക്ക് പതിച്ചതാണ് ഈ ഭാഗത്തെ റോഡ് ഇടിയാൻ കാരണമായത്. താൽക്കാലികമായി അപായ നാടകൾ കെട്ടിയിട്ടതല്ലാതെ റോഡിലെ അപകടം ഒഴിവാക്കാൻ ഒരു നടപടിയും ദേശീയപാത പൊതുമരാമത്ത് വിഭാഗം സ്വീകരിച്ചിട്ടില്ല. മരച്ചില്ലകളും മറ്റുമിട്ട് മൂടിയിരിക്കുന്ന ഈ ഗർത്തത്തിെൻറ അരിക് ഇടിഞ്ഞ് വാഹനങ്ങളെ സമീപത്തെ കുഴിയിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. മഴവെള്ളം കുത്തിയിറങ്ങി അടിയിലെ മണ്ണ് ഇടിഞ്ഞുപോയാണ് ഇവിടെ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും കോഴിക്കോട്, കൽപറ്റ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും ചേരുന്ന പ്രധാന ജങ്ഷനിൽ ഇത്തരമൊരു അപകടസാധ്യതയുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ബൈപാസ് റോഡിൽ നിന്നുള്ള വെള്ളം ഈ ജങ്ഷനിൽ വെച്ച് ദേശീയപാതയിലേക്ക് പരന്നൊഴുകുന്നത് പരിഹരിക്കാൻ വർഷങ്ങളായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒാരോ മഴക്കാലത്തും ഈ ഭാഗത്ത് റോഡ് ഇടിയുകയെന്നല്ലാതെ ശാസ്ത്രീയമായ നടപടികളുണ്ടായിട്ടില്ല. ബൈപാസ് റോഡിൽനിന്ന് താഴ്ന്നാണ് ദേശീയപാതയുള്ളത്. ബൈപാസ് റോഡിെൻറ ഇരുവശങ്ങളിലും വെള്ളം പോകാനുള്ള ഒാവുചാൽ ഇല്ല. മണ്ണ് മൂടി ഉയർന്നുനിൽക്കുന്നതിനാൽ മുകളിലെ പാറക്കെട്ടുകളിൽനിന്നുള്ള വെള്ളം കുത്തിയൊലിച്ച് റോഡിലൂടെ ദേശീയപാതയിലേക്ക് എത്തുകയാണ്. ഇത് കൈനാട്ടി ഭാഗത്തേക്കും ഒഴുകുന്നു. ഇതുകൂടാതെ പെട്രോൾ പമ്പിന് സമീപമുള്ള ഇറക്കത്തിലൂടെ ദേശീയപാതയിൽനിന്നുള്ള വെള്ളവും കുത്തിയൊലിച്ചെത്തുന്നു. രണ്ടു റോഡുകളുടെയും വശങ്ങളിൽ മഴവെള്ളം പോകാനുള്ള സംവിധാനമില്ലാത്തതിനാൽ റോഡിെൻറ വശങ്ങൾ തകരാൻ കാരണമാകുകയാണ്. രണ്ടു റോഡുകളിലൂടെയും ഒഴുകിയെത്തുന്ന വെള്ളം റോഡിെൻറ വശത്തുള്ള കുഴിയിലേക്കാണ് പതിക്കുന്നത്. ഈ ഭാഗത്താണിപ്പോൾ റോഡ് ഇടിഞ്ഞിരിക്കുന്നത്. ശക്തമായ മഴവെള്ളപാച്ചിലിൽ റോഡിെൻറ ടാറിങ് തകർന്ന് കുഴിയിൽ പതിച്ചിട്ടുണ്ട്. വെള്ളം ഒഴുകുന്നത് പരിഹരിക്കാതെ റോഡിെൻറ തകർച്ച ഒഴിവാക്കാനാകില്ല. അടിയന്തരമായി റോഡിെൻറ വശം തകർന്നത് പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ മഴ വന്നാൽ റോഡിെൻറ അടിഭാഗത്തെ മണ്ണിടിഞ്ഞ് റോഡ് തകർന്ന് ഗതാഗതം തന്നെ തടസ്സപ്പെടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. WEDWDL2 ദേശീയപാതയിൽ കൈനാട്ടിക്ക് സമീപം ബൈപാസ് ജങ്ഷനിൽ റോഡിെൻറ അരിക് തകർന്ന് രൂപപ്പെട്ട ഗർത്തം ജില്ലതല അധ്യാപക ദിനാഘോഷം സുല്‍ത്താന്‍ ബത്തേരി: ദേശീയ അധ്യാപക ദിനാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനം മൂലങ്കാവ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ വി. ബേബി, പി. ഹരിദാസന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. മികച്ച പി.ടി. എക്കുള്ള പുരസ്‌കാരം മൂലങ്കാവ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിനും, രണ്ടാം സ്ഥാനം ജി.എം.എച്ച്.എസ് വെള്ളമുണ്ടക്കും ലഭിച്ചു. പ്രൈമറി വിഭാഗത്തില്‍ ജി.എല്‍.പി.എസ് ഉദയഗിരി ഒന്നാം സ്ഥാനവും, ജി.യു.പി.എസ് കോട്ടനാടിന് രണ്ടാം സ്ഥാനവും ലഭിച്ചു. അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ടി. ദേവകി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ ബിന്ദു മനോജ്, നൂല്‍പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭന്‍കുമാര്‍, വാര്‍ഡ് മെംബര്‍ രുക്മിണി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ. ലീന, ഡി.ഇ.ഒ കെ. പ്രഭാകരന്‍, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ ജി.എന്‍. ബാബുരാജ്, ഡി.ഡി.ഇ എം. ബാബുരാജന്‍, പ്രിന്‍സിപ്പല്‍ മിനി സി. ഇയ്യാക്കു, പി.ടി.എ പ്രസിഡൻറ് മേജോ ചാക്കോ എന്നിവര്‍ സംസാരിച്ചു. WEDWDL8 ജില്ലതല അധ്യാപക ദിനാഘോഷത്തിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിര്‍വഹിക്കുന്നു ഓണാഘോഷം സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിെൻറ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും നടത്തി. വാര്‍ഡ് മെംബര്‍ പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. സാജിത മുഹമ്മദ്, ശ്രീജ ബാലന്‍, ലത വിജയന്‍, സുനിത ബിജു, ടി.പി ഗിരിജ, റീന മണ്ടോക്കര, ലക്ഷ്മി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.