കോഴിക്കോട്: മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സി.എച്ച് സെൻററിെൻറ 16ാം സ്ഥാപക ദിനാഘോഷവും പ്രവാസി, സുഹൃദ് സംഗമവും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പ്രിൻസിപ്പൽ ഡോ. വി.ആർ. രാേജന്ദ്രൻ, സൂപ്രണ്ടുമാരായ ഡോ. സജീത്ത്കുമാർ, ഡോ. കുര്യാക്കോസ്, ഡോ. ശ്രീകുമാർ, ഡോ. ടി.പി. രാജഗോപാൽ എന്നിവർക്ക് കുഞ്ഞാലിക്കുട്ടി ഉപഹാരം സമർപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ അവാർഡ്ദാനം നിർവഹിച്ചു. ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രോജക്ട് വിശദീകരണം ഇബ്രാഹിം എളേറ്റിൽ നിർവഹിച്ചു. സി.എച്ച്. സെൻറർ പ്രസിഡൻറ് കെ.പി. കോയ അധ്യക്ഷത വഹിച്ചു. എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, എൻ.സി. അബൂബക്കർ, യു.സി. രാമൻ, അഷ്റഫ് വേങ്ങാട്, എം.വി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. സി.എച്ച് സെൻറർ ജന. സെക്രട്ടറി എം.എ റസാഖ് സ്വാഗതവും ടി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. photo pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.