പൂർവ വിദ്യാർഥി കൺവെൻഷൻ ശനിയാഴ്ച

വടകര: എം.യു.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മ കൺവെൻഷൻ ശനിയാഴ്ച രാവിലെ 10ന് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1957 മുതൽ 2005 വരെ സ്കൂളിൽ പഠിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപവത്കരിക്കുന്നത്. 'ഓർമകൾക്കൊരു കുറിമാനം' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പൂർവ അധ്യാപകരും പങ്കെടുക്കും. ഓർമപ്പൂക്കളം, കലാവിരുന്ന് തുടങ്ങിയ പരിപാടികളും കൺവെൻഷന് ശേഷം നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡോ. സി.എം. കുഞ്ഞിമ്മൂസ, പ്രഫ. കെ.കെ. മഹ്മൂദ്, എൻ.ടി. മൂസക്കുട്ടി, കെ. സജീവ്, അബ്ദുറബ്ബ് നിസ്താർ, വി.പി. അബ്ദുൽ ഷുക്കൂർ, വി.സി.വി. നാസർ, സി.എ. ഹാരിസ്, എം. ഫൈസൽ, വി. ഷബീർ എന്നിവർ അറിയിച്ചു. യൂത്ത് ലീഗ് ഏകദിന ഫണ്ട് സമാഹരണം വടകര: സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ധനശേഖരണാർഥം ഈമാസം 23ന് നടക്കുന്ന ഏകദിന ഫണ്ട് സമാഹരണത്തിന് കുറ്റ്യാടി നിയോജക മണ്ഡലം പ്രവർത്തക സമിതി പദ്ധതികൾ ആവിഷ്കരിച്ചു. ഈ മാസം11നകം പഞ്ചായത്ത് പ്രവർത്തക സമിതികളും 15നകം ശാഖാ പ്രവർത്തക സമിതികളും ചേരും. 13ന് റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറ്റ്യാടിയിൽ സംഗമം നടത്തും. 27 ന് കോഴിക്കോട് നടക്കുന്ന യുവതിസംഗമം വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി.പി. റഷീദ്, ജില്ലാ നിരീക്ഷകൻ വി.പി. റിയാസ് സലാം, കെ. മുഹമ്മദ് സാലി, എഫ്.എം. മുനീർ, എ.പി. മുനീർ, കെ.വി. ജൈസൽ, എം.കെ. അബ്ദുൽ ഗഫൂർ, ഇ.പി. സലീം, റഈഫ് കാര്യാട്ട്, റഫീഖ്, ഫൈസൽ ഓങ്ങാര, കെ.ടി. അബ്ദുൽ ഗഫൂർ, മുനീർ പുറമേരി, മുഹമ്മദലി മംഗലാട്, കെ.കെ. ശരീഫ്, എ.സി. ജബ്ബാർ, യൂനുസ് രാമത്ത്, ഷാഫി മേമുണ്ട, നസീം മന്തരത്തൂർ, മുഹമ്മദ് സാലി, കെ.വി. തൻവീർ, വി.എം. റഷാദ്, സഫീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.