െഎസ്വാൾ: മിസോറാമിൽ യുവതിയെ ബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡൊഴിക്കുകയും കൂട്ടുകാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ അറസ്റ്റിൽ. ത്രിപുര, ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലാണ് സംഭവം. ബി.എസ്.എഫ് ജവാന്മാരെ നിയമിച്ച സിൽസുരി ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സേനാംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ആദ്യം അധികൃതർ അനുവദിച്ചിരുന്നില്ലെന്നും ഇരുവർക്കുമെതിരെ ജില്ലാ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചപ്പോഴാണ് കൈമാറിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 16നാണ് സംഭവം. കൂട്ടുകാരിക്കൊപ്പം കാട്ടിൽ മുള ശേഖരിക്കാൻ പോയ യുവതിയെയാണ് പീഡിപ്പിച്ചത്. അവിടെനിന്ന് രക്ഷപ്പെട്ട കൂട്ടുകാരിയുടെ മൃതദേഹം പിന്നീട് കാടിനരികിൽ ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. പിന്നീട് നടന്ന തിരിച്ചറിയൽ പരേഡിൽ രണ്ട് ജവാന്മാരെ യുവതി തിരിച്ചറിഞ്ഞു. മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് ഒരു മാസത്തോളം കാഴ്ചയില്ലാത്ത അവസ്ഥയിൽ ആയിരുന്നു യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.