ഗൗരി ലങ്കേഷിെൻറ രക്തത്തിന് രാജ്യം കണക്കുചോദിക്കും -കെ.പി.എ. മജീദ് കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നവരോട് രാജ്യത്തെ ജനകോടികള്‍ കണക്കുചോദിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഈ നിഷ്ഠുര കൃത്യം ചെയ്തവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നൽകണം. ആസൂത്രിതമായ കൊലക്കു പിന്നില്‍ സംഘ്പരിവാറാണെന്ന് സംഭവത്തിനുശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ഗോവിന്ദ് പന്‍സാരെ, ദാഭോൽകര്‍, അഖ്‌ലാഖ്, രോഹിത് വെമുല തുടങ്ങി ഫാഷിസം വകവരുത്തിയവരുടെ പാതയിലൂടെ നിര്‍ഭയം മാധ്യമ പ്രവര്‍ത്തനവുമായി സഞ്ചരിച്ച് ആദിവാസികള്‍, മുസ്ലിംകള്‍, ദലിതര്‍ മുതല്‍ റോഹിങ്ക്യന്‍ അഭയാർഥികള്‍ വരെയുള്ളവര്‍ക്കൊപ്പം നിലയുറപ്പിച്ച് വീരമൃത്യു വരിച്ച ഗൗരി ലങ്കേഷ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിെൻറ വലിയ പ്രതീകവും ഊര്‍ജ്ജവുമായി കരുത്തുപകരുമെന്നും മജീദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.