ആഘോഷിച്ചു; നല്ലോണം

പടം. koyi 1 കൊയിലാണ്ടി: ഐശ്വര്യസമ്പൂർണമായ ഒരു കാലത്തെ ഓർത്ത് ആഹ്ലാദപൂർവം ഓണം ആഘോഷിച്ചു. ആബാലവൃദ്ധം ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി. കോടി വസ്ത്രമണിഞ്ഞും വൈവിധ്യമായ പൂക്കളങ്ങൾ തീർത്തും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും ഓണത്തെ ധന്യ അനുഭവമാക്കി. ക്ലബുകൾ, സ്ഥാപനങ്ങൾ, െറസി. അസോസിയേഷനുകൾ, സംഘടനകൾ എന്നിവ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മാവേലിയും ഓണപ്പൊട്ടനും അനുഗ്രഹങ്ങൾ ചൊരിയാനെത്തി. കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. കാപ്പാട് ബീച്ച് ഫെസ്റ്റി​െൻറ ഭാഗമായി സുസ്മിത ഗിരീഷ് നയിച്ച ഗസൽ അരങ്ങേറി. കുറുവങ്ങാട് സ്ഫടികം ബ്രദേഴ്സ് താരപരിവേഷമില്ലാത്ത താരനിശ സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഗുരു കുഞ്ഞിരാമൻ നായരെ ആദരിച്ചു. മെഗാനൈറ്റും നടത്തി. കൊരയങ്ങാട് വിക്ടറി ക്ലബ് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. സമാപനസമ്മേളനം ഡോ. ഒ.കെ. ബാല നാരായണൻ ഉദ്ഘാടനം ചെയ്തു. ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ഗോപിനാഥ് മുഖ്യാതിഥിയായി. ഡി.വൈ.എഫ്.ഐ അകലാപുഴയിൽ വഞ്ചി തുഴയൽ മത്സരം നടത്തി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സ്ത്രീകളും മത്സരത്തിൽ പങ്കാളികളായി. നൂറുകണക്കിനു പേർ മത്സരം വീക്ഷിക്കാനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.