കോഴിക്കോട്: ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ. ബേപ്പൂർ സ്വദേശി അജാസിനെയാണ് (30) എക്സൈസ് സംഘം ചൊവ്വാഴ്ച വൈകീട്ട് ബ്രൗൺഷുഗർ പൊതിയുമായി പിടികൂടിയത്. ബീച്ച് ആശുപത്രി പരിസരത്ത് വ്യാപകമായ മയക്കുമരുന്ന് വിൽപ്പന നടക്കുന്നെന്ന വിവരത്തെതുടർന്ന് നടത്തിയ റെയ്ഡിലാണ് അജാസ് പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. ബീച്ച് ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു. കൂടെയുള്ളവർക്കായി തിരച്ചിൽ തുടങ്ങി. നഗരം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, അസി. എക്സ്സൈസ് ഇൻസ്പെക്ടർ ഒ.ബി. ഗണേഷ്, പി. വിനോദ്, സിവിൽ എക്സൈസ് ഒാഫിസർമാരായ സി. വിജയൻ, അജിത്ത്, ധനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിേശാധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.