കോഴിക്കോട്: നഗരത്തിലെ എക്സൈസ് റെയ്ഡിൽ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പന്തീരാങ്കാവ് ഒളവണ്ണ സ്വദേശി ഗണേശൻ, ഉമ്മളത്തൂർ സ്വദേശി മോഹനൻ എന്നിവരാണ് എക്സൈസിെൻറ പിടിയിലായത്. 8.5 ലിറ്റർ വിദേശമദ്യവും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് േറഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സാൻറൻ സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. രാജേഷ്, ആർ.എൻ. സുശാന്ത്, സി. മനോജ്, എക്സൈസ് ൈഡ്രവർ കെ.ജെ. എഡിസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.