ഒരുമയുടെ ഒാണം ആഘോഷിച്ചു

കോഴിക്കോട്: സ്നേഹവും സൗഹൃദവും പങ്കിട്ട് നാടെങ്ങും ഒാണം ആഘോഷിച്ചു. പെരുമണ്ണ പഞ്ചായത്തിലെ വെസ്റ്റ് പെരുമൺപുറ സംഗമം െറസിഡൻറ്സ് അസോസിയേഷൻ ഒാണം ആഘോഷിച്ചു. ഭാരവാഹികൾ ചേർന്ന് വാദ്യമേളഘോഷങ്ങളോടെ മാവേലിമന്നനെ വരവേറ്റു. സാംസ്കാരികസംഗമത്തിൽ സംഗമം പ്രസിഡൻറ് കെ.വി. ജാഫർ ഹാജി അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ കലാഞ്ജലി, ടി.പി. ഭാസ്കരൻ, സി.പി. ഗിരീശൻ, ഏലിയാമ്മ ടീച്ചർ, എൻ.കെ. ഉണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പി.എം. ഹരിദാസൻ, പി. രാജീവ്, സി. മുഹമ്മദ്, ജി.കെ. സതീഷ്ബാബു, ശാന്തകുമാരി, ജയ സുരേഷ്, അരുൺ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസവിതരണത്തോടെ പരിപാടി അവസാനിച്ചു. മൈലാമ്പാടി െറസിഡൻറ്സ് അസോസിയേഷ​െൻറ ഒാണാഘോഷത്തിൽ മുതിർന്ന 50 അംഗങ്ങൾക്ക് ഒാണപ്പുടവ നൽകി. അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും പായസവിതരണം നടത്തി. മാവേലിയും വാമനനും പുലികളും വാദ്യഘോഷങ്ങളുമായി വിളംബര യാത്രയും നടത്തി. വനിതകളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി. അസോസിയേഷൻ പ്രസിഡൻറ് കെ. പ്രകാശൻ, ആശ ജയപ്രകാശ്, കെ. ശശിധരൻ, എൻ. ശശി, കെ. പ്രമോദ്, സി. മനോജ്, പി. മനോജ്കുമാർ, ഷൈനിജ വിശ്വനാഥ്, വി. രേണുക തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.