സോഫ്റ്റ് ബാൾ ഫാറൂഖ് കോളജിന്​ ഇരട്ട കിരീടം

softball1.jpg സോഫ്റ്റ് ബാൾ ഫാറൂഖ് കോളജിന് ഇരട്ട കിരീടം കോഴിക്കോട്: കോഴിക്കോട് ജില്ല സോഫ്റ്റ് ബാൾ അസോസിയേഷൻ ജെ.ഡി.ടി ഫുട്ബാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ല സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പി​െൻറ പുരുഷ വിഭാഗം ഫൈനൽ മത്സരത്തിൽ റോയൽ സ്പോർട്സ് ക്ലബ് രാംപൊയിലിനെ 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫാറൂഖ് കോളജ് ചാമ്പ്യന്മാരായി. വനിതാവിഭാഗത്തിൽ ഗവ. കോളജ് മടപ്പള്ളിയെ 5-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫാറൂഖ് കോളജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ മലബാർ ക്രിസ്ത്യൻ കോളജും വനിതാവിഭാഗത്തിൽ കാരന്തൂർ മർകസ് എച്ച്.എസ്.എസും മൂന്നാം സ്ഥാനംനേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.