സ്കാനിയ ബസ്​ ഇടിച്ച് കാർയാത്രികർക്ക് ഗുരുതര പരിക്ക്

സ്കാനിയ ബസ് ഇടിച്ച് കാർയാത്രികർക്ക് ഗുരുതര പരിക്ക് ഫറോക്ക്: അമിതവേഗത്തിൽ ഭിതിവിതച്ച് ഓടിയ കെ.എസ്.ആർ.ടി.സി ബസ് കാറിടിച്ചുതകർത്തു. കാർ യാത്രികരായ കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതര പരിക്ക്. ദേശീയപാതയിൽ ഫറോക്ക് പേട്ടയിൽ ശനിയാഴ്ച അർധരാത്രി ഒരു മണിയോടെയാണ് അപകടം. തിരുവണ്ണൂർ ഒ.ജി റോഡിൽ ബൈത്തുന്നൂറിൽ താമസിക്കുന്ന പുതിയ മാളിയേക്കൽ സയ്യിദ് അനസ് (38), സയ്യിദ് ജാഫർ (66), ഷെറീബ ജാഫർ (58) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്കാനിയ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ കെ.എൽ.11 എ.എൽ 9157 സ്വിഫ്റ്റ്കാർ പൂർണമായും തകർന്നു. എടരിക്കോട് മരണ വീട്ടിൽനിന്നു തിരുവണ്ണൂരിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുള്ള സംഘം. ബസ് അപകടത്തിന് തൊട്ടുമുമ്പ് റോഡിൽ ഏറെനേരം ഭീതി വിതച്ചാണ് ഓടിയതെന്നും അമിതവേഗത്തിൽ എതിർ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ബസിനു പിറകിലെത്തിയ ബൈക്ക് യാത്രികരാണ് പരിക്കേറ്റവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട് മാങ്കാവ് ബൈപാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. photo car accident 323 ഫറോക്ക് പേട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു തകർന്ന കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.