എൻ.എസ്.എസ് ക്യാമ്പുകൾ നൈപുണ്യവർധനവിന് ഉപകരിക്കണം- ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: വർഷംതോറും നടത്തിവരുന്ന എൻ.എസ്.എസ് ക്യാമ്പുകൾ യുവാക്കളുടെ നൈപുണ്യവർധനവിനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കെ.എം.സി.ടി. വനിത എൻജിനീയറിങ് കോളജിെൻറ നേതൃത്വത്തിൽ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാറാശുപത്രിയിൽ നടക്കുന്ന പുനർജനി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനർജനി ക്യാമ്പുകളിലൂടെ സർക്കാറാശുപത്രികളിലെ ഉപകരണങ്ങളും ഫർണിച്ചറുകളും പുനർസൃഷ്ടിക്കുന്നത് വഴി നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ മഹത്തായ സന്ദേശവും മാതൃകയുമാണ് സമൂഹത്തിന് നൽകുന്നതെന്ന് അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. എ.ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ, വിമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.സി. രമേശ്, കെ.എം.സി.ടി മാനേജിങ് ട്രസ്റ്റി ഫൗണ്ടർ ഡോ. കെ. മൊയ്തു, കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് കുരുവിള, പ്രോജക്ട് കൺസൽട്ടൻറ് ജസ്റ്റിൻ ജോസഫ്, ആർ.എം.ഒ ഡോ. എം.എ സുചരിത, ആക്ടിവിറ്റി റിലേഷൻ മാനേജർ ടി.കെ. അർഷാദ്, എൻ.എസ്.എസ് ജില്ല പ്രോഗ്രാം ഓഫിസർ വി. അശ്വിൻ രാജ്, വളൻറിയർ സെക്രട്ടറി പി. ലിഷണ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിെൻറ സുസ്ഥിര വികസനം മുൻനിർത്തി സർക്കാർ നടപ്പാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായി ഇത്തവണ കേരളത്തിലെ 55 കോളജുകളാണ് പുനർജനി പദ്ധതി നടപ്പാക്കുന്നത്. കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജിലെ എഴുപതോളം വിദ്യാർഥിനികളാണ് സപ്തദിന ക്യാമ്പിൽ പങ്കാളികളാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.