മോഷണം;17കാരനടക്കം രണ്ടുപേർ പിടിയിൽ

മോഷണം; 17കാരനടക്കം രണ്ടുപേർ പിടിയിൽ കോഴിക്കോട്: നഗരത്തിൽ മോഷണവും പിടിച്ചുപറിയും നടത്തിയ പ്രതികളായ 17കാരനടക്കം രണ്ടുപേർ പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി താരിഖ് (20), കസ്റ്റംസ് റോഡ് സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് വെള്ളയിൽ എസ്.െഎ ജംഷീദ് അറസ്റ്റ്ചെയ്തത്. മൂന്നു മാസങ്ങൾക്കുമുമ്പ് ബിലാത്തിക്കുളത്ത് ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയതും ബീച്ചിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇൻറർനെറ്റ് വഴി കവർച്ചദൃശ്യം പരിശീലിച്ച പ്രതികൾ ബിലാത്തികുളത്തുവെച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കക്കോടി ബസാറിനു സമീപം ക്ഷേത്രത്തിലും കക്കോടിയിലെ കടകളിലും മോഷണം നടത്തിയതും ഇവരാണെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ചുകിട്ടുന്ന പണം ധൂർത്തടിക്കുകയാണ് പ്രതികളുടെ രീതി. മോഷ്ടിച്ച ബാറ്ററിയും കവർച്ചക്കുപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. എസ്.െഎ.യെ കൂടാതെ സി.പി.ഒമാരായ ഷെറിൽദാസ്, ഹോംഗാർഡ് ബാബു, ഡ്രൈവർ ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.