മതസൗഹാർദത്തിന് കേരളം ഉദാത്ത മാതൃക ^ചന്ദ്രശേഖരൻ തിക്കോടി

മതസൗഹാർദത്തിന് കേരളം ഉദാത്ത മാതൃക -ചന്ദ്രശേഖരൻ തിക്കോടി പയ്യോളി: ഉത്തരേന്ത്യയിലെ കലാപകലുഷിതമായ അന്തരീക്ഷത്തിൽനിന്ന് വ്യത്യസ്തമായി കേരളം മതസൗഹാർദത്തി​െൻറ ഉദാത്ത മാതൃകയായി നിലനിൽക്കുന്നത് അഭിമാനാർഹമാണെന്ന് നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി. ജമാഅത്തെ ഇസ്ലാമി പയ്യോളി ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ ഹിറ കാമ്പസിൽ നടന്ന ഓണം--ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക അമീർ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി. ഹബീബ് മസ്ഊദ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി. നാണു, ഗംഗാധരൻ അയനിക്കാട്, നിസാർ കാഞ്ഞിരോളി, പ്രഭാകരൻ ആണിയത്തൂർ എന്നിവർ സംസാരിച്ചു. ടി.എ. ജുനൈദ് സ്വാഗതവും കെ.ടി. ഹംസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.