ഒാണാഘോഷം

ചേമഞ്ചേരി: കെ.എസ്.ഇ.ബി അസി. എൻജിനീയർ (കൊയിലാണ്ടി സൗത്ത്) ഒാഫിസിൽ ഒാണാഘോഷം സംഘടിപ്പിച്ചു. അസി. എൻജിനീയർ ഹരിഹരൻ, സബ് എൻജിനീയർമാരായ ജാബിർ അലി മാവൂർ, ബിജിൽ, ബിന്ദു, ഒാവർസിയർമാരായ പി.കെ. ബാബു, വിനോദൻ, ജീവനക്കാരായ ശിവാനന്ദൻ, രാമനുണ്ണി, ഷൈജു, അഖിൽ, ശരണ്യ എന്നിവർ നേതൃത്വം നൽകി. എസ്.പി.സി അവധിക്കാല ക്യാമ്പ് പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റി​െൻറ ത്രിദിന ഒാണാവധി ക്യാമ്പ് പേരാമ്പ്ര എസ്.െഎ സി.സി. ലതീഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൃഷ്ണൻകുട്ടി, എം. ശ്രീകല, എച്ച്.എം സി.കെ. ശോഭ, കെ. സുധ എന്നിവർ സംസാരിച്ചു. ഒാണാഘോഷം പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ ഒാണം-ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, മൈലാഞ്ചിയിടൽ മത്സരം എന്നിവയും ഒാണസദ്യയും നടന്നു. എച്ച്.എം ശോഭ, അസി. കെ.എം. അബ്ദുല്ല, പ്രിൻസിപ്പൽ ആർ.വി. കവിത, സെക്രട്ടറി കരുണൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാന വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.