കക്കയം ഡാംസൈറ്റ്​ സന്ദർശിക്കാൻ രണ്ടു ഫീസ്​

കക്കയം ഡാംസൈറ്റ് സന്ദർശിക്കാൻ രണ്ടു ഫീസ് ബാലുശ്ശേരി: കക്കയം ഡാംസൈറ്റ് സന്ദർശിക്കാൻ വിനോദസഞ്ചാരികൾ വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും സന്ദർശക ഫീസ് നൽകേണ്ട ഗതികേട്. വനംവകുപ്പ് കഴിഞ്ഞ ദിവസം പുതിയ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചിരുന്നു. നേരത്തേ കക്കയം അങ്ങാടിക്കടുത്ത് ഉണ്ടായിരുന്ന കൗണ്ടറാണ് ഡാംസൈറ്റ് റോഡിൽ ഒമ്പതാം കിലോമീറ്ററിനടുത്ത് പുതുതായി സ്ഥാപിച്ചത്. 40 രൂപയാണ് സന്ദർശക ഫീസ്. കക്കയം ഡാംസൈറ്റിനടുത്ത് കെ.എസ്.ഇ.ബിയുടെ ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ നവംബറിലാണ് തുടങ്ങിയത്. ഇവിടെ സന്ദർശക ഫീസ് ഒരാൾക്ക് 20 രൂപയാണ്. ഹൈഡൽ ടൂറിസവും ഡാംസൈറ്റും കാണാനെത്തുന്ന സന്ദർശകർക്കുള്ളതാണ് കെ.എസ്.ഇ.ബിയുടെ ഫീസെങ്കിൽ വന്യജീവി സേങ്കതത്തിലേക്ക് പ്രവേശിക്കാനുള്ളതാണ് വനംവകുപ്പ് ചുമത്തുന്ന ഫീസ്. ഫലത്തിൽ സന്ദർശകർ എത്തുന്നതാകെട്ട ഒരേ സ്ഥലത്തും. കെ.എസ്.ഇ.ബിയും വനംവകുപ്പും പ്രത്യേകം പ്രത്യേകം ഫീസ് വാങ്ങുന്നതിനെതിരെ വിനോദസഞ്ചാരികൾ തന്നെ നേരത്തേ പ്രതിഷേധമുയർത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് ഫീസ് വാങ്ങുന്നത് നിർത്തിവെച്ചിരുന്നു. ഹൈഡൽ ടൂറിസം കെ.എസ്.ഇ.ബിയുടെ കീഴിൽ സ്വകാര്യ ഏജൻസിയാണ് നടത്തിവരുന്നത്. വനംവകുപ്പും കെ.എസ്.ഇ.ബിയും തമ്മിൽ നേരത്തേതന്നെ വടംവലിയിലാണ്. ഡാം കെ.എസ്.ഇ.ബിയുടേതാണെന്നും റിസർവോയർ തീരം വനംവകുപ്പിേൻറതാണെന്നുമുള്ള അവകാശവാദത്തിന് ഇരയാകുന്നത് വിനോദ സഞ്ചാരികളാണ്. പടം: balu 10 കക്കയം ഡാംസൈറ്റ് റോഡിൽ വനംവകുപ്പ് പുതുതായി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.