ഫറോക്ക്: ലോട്ടറി വിൽപനക്കാരെൻറ പണമടങ്ങിയ ബാഗ്തട്ടിയെടുത്ത കേസിൽ രണ്ടു പേരെ ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തു. പരപ്പനങ്ങാടി കൃഷ്ണപറമ്പിൽ മുഹമ്മദ് ഇഖ്ബാൽ (27), വെള്ളിമാട്കുന്ന് മേരിക്കുന്നിലെ നാലകത്ത് വീട്ടിൽ അൻസിഫ് (30) എന്നിവരെയാണ് പുതിയാപ്പ ഹാർബർ കോളനിയിൽ കഴിഞ്ഞദിവസം ഫറോക്ക് എസ്.ഐ എ. രമേശ് കുമാർ അറസ്റ്റ് ചെയ്തത്. കടലുണ്ടി നമ്പയിൽ അയ്യപ്പെൻറ ലോട്ടറിയും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ഞായറാഴ്ച തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടത്. ഇവർ രക്ഷപ്പെടുന്നത് സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജൂലൈ 20ന് കോട്ടക്കടവ് പെട്രോൾ പമ്പിനു സമീപത്ത് ലോട്ടറി വിൽപനക്കാരെൻറ ബാഗ് തട്ടിയെടുത്തതായും സമാന സംഭവങ്ങളിൽ പരപ്പനങ്ങാടി സ്റ്റേഷനിലടക്കം പ്രതികൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.