മലങ്കര ഓർത്തഡോക്സ് സഭയുടെ ഓണം ബക്രീദ്' ആഘോഷം മാത്തറ: മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ മേഖലയും ഒളവണ്ണ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമണി അധ്യക്ഷത വഹിച്ചു. സഭയുടെ മലബാർ ഭദ്രാസന അധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് പങ്കെടുത്തു. മനോജ് പാലാത്തൊടി, കെ.കെ. ജയപ്രകാശൻ, ഇ. രമണി, ടി.പി. സുമ, അബ്ദുൽ അസീസ് മഠത്തിൽ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മുഴുവൻ ഭിന്നശേഷിക്കാർക്കും ഓണക്കോടികൾ വിതരണം ചെയ്തു. ഓണസദ്യയും കലാ പരിപാടികളും സംഘടിപ്പിച്ചു. 500ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.