ഒറ്റമുരടിൽ വിളഞ്ഞത്​ അരക്വിൻറൽ കപ്പ

കൂളിമാട്: വീട്ടുവളപ്പിൽ നട്ടുവളർത്തിയ കപ്പകൃഷിയിൽ ഒറ്റമുരടിൽ വിളഞ്ഞത് 52 കിലോ തൂക്കമുള്ള കപ്പ. ജില്ല കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി കൂളിമാട് കുന്നത്തുചാലിൽ കെ.സി. ഇസ്മാലുട്ടിയുടെ വീട്ടുവളപ്പിലാണ് കപ്പ വിളഞ്ഞത്. കോഴിക്കോട് മോഡൽ ഹൈസ്കൂൾ മൈതാനിയിൽ നടന്ന െഎ.ആർ.ഡി.പി മേളയിലെ സ്റ്റാളിൽനിന്നാണ് മാസങ്ങൾക്കുമുമ്പ് തണ്ട് വാങ്ങിയത്. ഇത് അഞ്ച് കഷ്ണങ്ങളായി നടുകയായിരുന്നു. മറ്റ് നാലെണ്ണത്തിലും പരമാവധി 15 കിലോ തൂക്കമുള്ള കപ്പയാണ് വിളഞ്ഞത്. ജൈവ വളം ഉപയോഗിച്ചായിരുന്നു കൃഷി. നിരവധി പേർ കാണാനെത്തിയ ഭീമൻ കപ്പ പിന്നീട് അയൽവാസികൾക്കും മറ്റും വീതിച്ചുനൽകുകയായിരുന്നു. photo klmd kappa കൂളിമാട് കെ.സി. ഇസ്മാലുട്ടിയുടെ വീട്ടുവളപ്പിൽ വിളഞ്ഞ 52 കിേലാ തൂക്കമുള്ള കപ്പ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.