വർഗീയതയും ലഹരിയും ഭീകരമായ വൈറസുകൾ -ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ must............ വർഗീയതയും ലഹരിയും ഭീകരമായ വൈറസുകൾ -ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ചേന്ദമംഗലൂർ: ലോകത്തെ നശിപ്പിക്കുന്ന ഏറ്റവും ഭീകരമായ വൈറസുകളാണ് വർഗീയതയും ലഹരിയുമെന്ന് കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇ യ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ . ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമം-മീഡിയവൺ ഗ്രൂപ്എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ബന്ന ചേന്ദമംഗലൂർ, വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ, പി.കെ. മനോജ്കുമാർ, ഇ.കെ. ഉമർ നബീൽ, എസ്.ഖമറുദ്ദീൻ, ഇ.എൻ.അബ്ദുല്ല മൗലവി, അശ്റഫ് കടാമ്പള്ളി, വി.പി. നിസാമുദ്ദീൻ, എൻ.കെ. അബ്ദുറഹ്മാൻ, കെ.ടി. ഷബീബ, ഫാത്തിമ കൊടപ്പന, എം.പി. അബബ്ദുറഹ്മാൻ, ശാക്കിർ പാലിയിൽ എന്നിവർ സംസാരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് കെ. സുബൈർ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദലി, ടി.ടി. മുഹമ്മദ് അബ്ദുറഹ്മാൻ, ഒ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. pohot chenna 22 ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് - ഓണം സൗഹൃദസംഗമം ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.