ഇൗദ്​^ഒാണം സുഹൃദ്​ സംഗമം

ഇൗദ്-ഒാണം സുഹൃദ് സംഗമം must.... ഇൗദ്-ഒാണം സുഹൃദ് സംഗമം ഒാമശ്ശേരി: ജമാഅത്തെ ഇസ്ലാമി ഒാമശ്ശേരി നോർത്ത് സൗത്ത് പ്രാദേശിക യൂനിറ്റുകളുടെ നേതൃത്വത്തിൽ ബലിപെരുന്നാൾ, ഒാണം സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. സൗഹൃദ കൂട്ടായ്മകൾ ശക്തിപ്പെടുത്തി വർഗീയതയെ സംഘടിതമായി പ്രതിരോധിക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. ഒ.പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ് ദുറഹിമാൻ, വാർഡ് അംഗം ഭാസ്കരൻ, ഫാ. ജോസഫ് തേക്കുംകാട്ടിൽ, സൂര്യ നാരായണൻ, രാജീവൻ എന്നിവർ സംസാരിച്ചു. പി. അബ്ദുൽ ലത്തീഫ് ഇൗദ് ഒാണം സന്ദേശം നൽകി. ഗഫൂർ എടവണ്ണ സൗഹൃദഗാനം ആലപിച്ചു. എ. മൊയ്തീൻകുട്ടി മൗലവി സ്വാഗതവും എം.കെ. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. പടം omy 10 ജമാഅത്തെ ഇസ്ലാമി ഒാമശ്ശേരിയിൽ സംഘടിപ്പിച്ച ഇൗദ്-ഒാണം സുഹൃദ് സംഗമം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.