താമരശ്ശേരി: വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. നിത്യഹരിതവനവും കാട്ടരുവികളും പാറക്കൂട്ടങ്ങളിൽ തട്ടി പതഞ്ഞൊഴുകി നിപതിക്കുന്ന വെള്ളച്ചാട്ടങ്ങളും സ്ഫടികസമാനമായ ജലാശയങ്ങളും സദാ കുളിർമയേകുന്ന മിതശീതോഷ്ണാവസ്ഥയുമണ് സഞ്ചാരികളെ ആകർഷിക്കുന്നത്. നിത്യഹരിതമായ ജീരകപ്പാറ വനമേഖലയും പുഴകളും ആകർഷകമാണ്. അപൂർവ സസ്യങ്ങളും ജീവജാലങ്ങളും അടങ്ങിയ മനോഹാരിതയും. ചാലിയാറിെൻറ പോഷകനദി ചാലിപ്പുഴയുടെ കൈവഴികളിലാണ് വെള്ളച്ചാട്ടങ്ങൾ. പ്രവേശനകവാടത്തിലെ ഈരാറ്റുമുക്ക് വെള്ളച്ചട്ടാവും തൊട്ടുതാഴെയുള്ള ജലാശയവും വരവേൽക്കും. മഴവില്ല് വെള്ളച്ചാട്ടവും തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടവും തോണിക്കയം വെള്ളച്ചാട്ടവും അവഞ്ഞിത്തോട് വെള്ളച്ചാട്ടവും കാണാം. കൂടാതെ, ആർച്ച് മോഡൽ പാലവും മാറ്റുകൂട്ടുന്നു. സഞ്ചാരികൾക്കായി ഡി.ടി.പി.സി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫെസിലിറ്റേഷൻ സെൻററിനോടനുബന്ധിച്ച് കഫ്റ്റീരിയ, കോൺഫറൻസ് ഹാൾ, കോട്ടേജുകൾ, ശൗചാലയം, സെയിൽസ് കൗണ്ടർ, ഡ്രസിങ് റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വനം സംരക്ഷണ സമിതി പ്രവർത്തകർ ഗൈഡുകളായി സാഹായത്തിനുണ്ട്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.