കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പഞ്ചായത്തീരാജിലൂടെ കൈവന്ന അധികാരത്തെ ഒാർഡിനൻസിലൂടെ മദ്യലോബിക്കു മുന്നിൽ അടിയറവെക്കുകയും അതുവഴി കേരളത്തിൽ മദ്യത്തിെൻറ ഒഴുക്കിന് ആക്കംകൂട്ടുകയും ചെയ്ത സർക്കാറിെൻറ മദ്യനയത്തെ സർവോദയ മണ്ഡലം ജില്ല കമ്മിറ്റി അപലപിച്ചു. പ്രസിഡൻറ് ടി.കെ.എ. അസീസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, യു. രാമചന്ദ്രൻ, വി.കെ. ബാലകൃഷ്ണൻ നായർ, യു. രാധാകൃഷ്ണൻ, പി.പി. ഉണ്ണികൃഷ്ണൻ, ബാലൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.