കുറ്റിക്കാട്ടൂർ: സ്കൂളുകളിൽ പൂക്കളം തീർക്കുന്നതിെൻറ ബഹളത്തിൽനിന്ന് മാറി ഒരു പറ്റം വിദ്യാർഥികൾ കിടപ്പിലായ രോഗികൾക്ക് ആശ്വാസത്തിെൻറയും കാരുണ്യത്തിെൻറയും 'പൂക്കളം' തീർത്ത് മാതൃകയായി. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറിയിലെ പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർഥികളാണ് സ്കൂളിൽ പൂക്കളം തീർക്കാൻ സ്വരുക്കൂട്ടിയ തുക കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് നൽകി സ്നേഹം പങ്കുവെച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളിൽനിന്ന് പാലിയേറ്റീവ് കൺവീനർ ടി.പി. ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങി. മുഹ്സിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രിയ പ്രോത്താഡിസ് മുഖ്യ പ്രഭാഷണം നടത്തി. ക്ലാസ് ലീഡർ റിഥുൽ, റഹ്മാൻ കുറ്റിക്കാട്ടുർ, അബ്ദുറഹിമാൻ, ഇ.കെ. ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.