എ.എസ്.ഐയുടെ ആത്​മഹത്യ: അന്വേഷണം നടത്തണം

കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ പി.പി. രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അനാവശ്യമായി മേലുദ്യോഗസ്ഥ​െൻറ ഭാഗത്തുനിന്ന് ജോലിസമ്മർദം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍ പരാതിപ്പെടുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മരിച്ച രാമകൃഷ്ണ​െൻറ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഒാണാഘോഷം വെള്ളിമാട്കുന്ന്: സാമൂഹികനീതി കേന്ദ്രത്തിലെ മുഴുവൻ താമസക്കാർക്കും കെ.ഡി.സി ബാങ്ക് സദ്യയും ഓണപ്പുടവയും നൽകി. ബാങ്ക് പാർട്ട്ടൈം അഡ്മിനിസ്േട്രറ്റർ പി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ഹോം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ജോസഫ് റിബല്ലോ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു. സ്വീകരണം നൽകി കോഴിക്കോട്: മെൽബണിലെ റോയൽ പാർക്കിൽ നടന്ന ആസ്‌ട്രേലിയൻ ഫുട്ബാൾ ലീഗ് ഇൻറർനാഷനൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കളിച്ച നൈനാംവളപ്പുകാരനായ എൻ.വി. അബ്ദുൽ അഷ്റഫിന് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ്‌ അസോസിയേഷൻ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. എൻഫ പ്രസിഡൻറ് സുബൈർ നൈനാംവളപ്പ്, നൗഫൽ, അബ്ദുറഹ്മാൻ, അനീസ് എന്നിവർ സംബന്ധിച്ചു. അമൽദേവ്, വി.കെ. അർജുൻ എന്നിവരാണ് ഇന്ത്യക്കായി കളിച്ച മറ്റു മലയാളികൾ. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.