കെ.എസ്​.ആർ.ടി.സിക്കെതിരെ നേര​ത്തേയും ആക്രമണം

കോഴിക്കോട്: ബംഗളൂരുവിനടുത്ത് ചിന്നപട്ടണത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ മുഖംമൂടി സംഘം ആക്രമിച്ചതിനു പിന്നിൽ കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് സംശയം. വ്യാപകമായി അരക്ഷിത ഭീതി വളർത്തി യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിൽനിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്. ബംഗളൂരു ഭാഗത്തേക്ക് പുറപ്പെടുന്ന ബസുകളിൽ കേരളത്തിനുപുറത്തുെവച്ച് നിരവധി അക്രമസംഭവങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാഴ്ചമുമ്പ് മുമ്പാണ് കുട്ട-മാനന്തവാടി റൂട്ടിൽ സർവിസ് നടത്തുന്ന ബസിനുനേരെ ആക്രമണം നടന്നത്. കോഴിക്കോടുനിന്ന് പുറപ്പെട്ട ബസി​െൻറ ചില്ലുകൾ മൈസൂർ സ്റ്റാൻഡിനടുത്തുെവച്ച് തകർത്ത സംഭവം രണ്ടുമാസം മുമ്പായിരുന്നു. പമ്പ സ്പെഷൽ സർവിസ് നടത്തിയ ബസും ബംഗളൂരുവിൽവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഓണം-ബക്രീദ് സീസണിൽ നിരവധി സ്പെഷൽ സർവിസുകളാണ് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയത്. ഉത്സവ സീസണിൽ കെ.എസ്.ആർ.ടി.സി അഡീഷനൽ സർവിസ് ഏർപ്പെടുത്തുന്നതിെന തകിടംമറിക്കാൻ സ്വകാര്യ ബസുടമകൾ രംഗത്തുവരാറുണ്ട്. ഈ ഓണത്തിന് വ്യാഴം, വെള്ളി ദിവസങ്ങളിൽമാത്രം ഇരുപതോളം അഡീഷനൽ സർവിസുകളാണ് ബംഗളൂരു ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.