ഖത്തര്‍ കെ.എം.സി.സി കുടുംബസംഗമം അഞ്ചിന് കോഴിക്കോട്ട് കോഴിക്കോട്: 'പ്രവാസം സമൂഹ നന്മക്ക്' എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സി സുവര്‍ണ ജൂബിലി ആഘോഷങ്ങൾ െസപ്റ്റംബര്‍ അഞ്ചിന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാളില്‍ തുടങ്ങും. പൂർവകാല കെ.എം.സി.സി പ്രവര്‍ത്തകരെയും അവധിക്ക് നാട്ടിലെത്തിയ പ്രവര്‍ത്തകരെയും ഒരുമിച്ച് ചേർക്കുന്നതാണ് സംഗമമെന്ന് സംഘാടകർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം മൂന്നിന് രാവിലെ പത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിക്കും. ജൂബിലി വര്‍ഷത്തില്‍ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, കലാസാഹിത്യ കായിക മത്സരങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പുകള്‍, വസ്ത്രശേഖര കാമ്പയിന്‍, സുവനീര്‍ പ്രസിദ്ധീകരണം, പ്രവാസി വകുപ്പും നോര്‍ക്കയുമായി സഹകരിച്ച് മെമ്പര്‍ഷിപ് ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയുള്ള സമാഗമത്തില്‍ പഴയകാല കെ.എം.സി.സി നേതാക്കളെ ആദരിക്കും. ടി.സി. മുഹമ്മദ്, കമാല്‍ വരദൂർ, എം.പി അഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. 'നാളെയുടെ പ്രവാസം ആശങ്കകളും ആസൂത്രണങ്ങളും' എന്ന വിഷയത്തില്‍ പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി. ശംസുദ്ദീന്‍ ക്ലാസെടുക്കും. വൈകുന്നേരം നാലിന് കുടുംബസംഗമം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനവിരുന്നും നടക്കും. കെ.എം.സി.സിയുടെ വിവിധ പദ്ധതിയിൽ അമ്പത് ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ചടങ്ങില്‍ കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ നാച്ചി, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പി.കെ. അബ്ദുല്ല, നിഅ്മത്തുല്ല കോട്ടക്കൽ, എം.പി. ഷാഫി ഹാജി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.