കണ്ടക്ടറെ മർദിച്ചവരെ അറസ്​റ്റ് ചെയ്തില്ല കൽപറ്റ^വടുവഞ്ചാൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കണ്ടക്ടറെ മർദിച്ചവരെ അറസ്റ്റ് ചെയ്തില്ല കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് *അപ്രതീക്ഷിത പണിമുടക്കിൽ വിദ്യാർഥികളും മറ്റു യാത്രക്കാരും വലഞ്ഞു കണ്ടക്ടറെ മർദിച്ചവരെ അറസ്റ്റ് ചെയ്തില്ല കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് മേപ്പാടി: കൽപറ്റ -- വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ സംഘം ചേർന്ന് മർദിച്ച സംഭവത്തിലെ പ്രതികളെ അഞ്ചു ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. ജീവനക്കാരുടെ പണിമുടക്കിനെതുടർന്ന് ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തിങ്കളാഴ്ച സർവിസ് നടത്തിയില്ല. ബസുകൾ ഓടാതായതോടെ വിദ്യാർഥികളും മറ്റു യാത്രക്കാരും വലഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതലായിരുന്നു പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് പ്രകടനവും നടത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ വടുവഞ്ചാൽ ബസ്സ്റ്റാൻഡിലായിരുന്നു സംഭവം. ആളുമാറി തല്ലിയതാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മർദനമേറ്റ കണ്ടക്ടർ എ. സജീർ(26) അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ പണിമുടക്ക്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ജീവനക്കാർ മുന്നറിയിപ്പു നൽകി. പ്രകടനത്തിന് വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധാനംചെയ്ത് ബിജേഷ്, ദേവൻ, നവാസ്, കബീർ എന്നിവർ നേതൃത്വം നൽകി. ഈ റൂട്ടിലെ യാത്രക്കാർ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. പണിമുടക്കിനെതുടർന്ന് രാവിലെ പണിക്കുപോകേണ്ട തൊഴിലാളികൾ, ഉദ്യോഗസ്ഥർ മറ്റു യാത്രക്കാർ എന്നിവർ കൽപറ്റയിലേക്കും വടുവഞ്ചാലിലേക്കും പോകാനാകാതെ ബുദ്ധിമുട്ടി. പ്രദേശത്തെ നിരവധി വിദ്യാർഥികൾ ഇതുമൂലം സ്കൂളിൽ പോകാൻ കഴിയാതെ തിരിച്ചുപോയി. വൈകീട്ട് ആറുമണിക്കുശേഷം ജോലികഴിഞ്ഞുവരുന്ന സ്ത്രീകളുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് പെട്ടന്നുള്ള പണിമുടക്കിൽനിന്നും ബസുകാർ പിന്മാറണമെന്ന് ചുങ്കത്തറ ബ്ലേയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. ഇത്തരം മിന്നൽ പണിമുടക്കുകൾക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്ലബ് ഭാരവാഹികൾ ജില്ല കലക്ടർ, ആർ.ടി.ഒ, പ്രൈവറ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർക്ക് പരാതി നൽകി. MONWDL6 സ്വകാര്യ ബസ് തൊഴിലാളികൾ മേപ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു 'കാരുണ്യം' കമ്മിറ്റിയുടെ ഏഴാമത് വിവാഹ സംഗമം ഫെബ്രുവരിയിൽ കണിയാമ്പറ്റ: മില്ലുമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയിൽ 'കാരുണ്യം' റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് വിവാഹ സംഗമം 2018 ഫെബ്രുവരി 24ന് നടത്താൻ തീരുമാനിച്ചു. സംഗമത്തിൽ 30 യുവതീ-യുവാക്കളുടെ വിവാഹം നടത്തും. കണിയാമ്പറ്റ മില്ലുമുക്കിൽ പ്രത്യേകം തയാറാക്കിയ ശിഹാബ് തങ്ങൾ നഗറിലായിരിക്കും വിവാഹ സംഗമം നടക്കുക. കഴിഞ്ഞ ആറു വിവാഹ സംഗമങ്ങളിലായി 196 യുവതീ-യുവാക്കളുടെ വിവാഹം നടത്താൻ കഴിഞ്ഞിട്ടുണ്ട്. യോഗത്തിൽ നെല്ലോളി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എൻ. അമ്മത്, കേളോത്ത് ഇബ്രാഹിം, പുത്തൻപുര അമ്മത്, എം.കെ. ഖാദർ, പുതിയാണ്ടി നാസർ, പി.കെ. മൂസ, ജൗഹർ പുതിയാണ്ടി, അബൂബക്കർ മുക്രി എന്നിവർ സംസാരിച്ചു. അബ്ബാസ് പുന്നോളി സ്വാഗതവും എം.പി. ഉസ്മാൻ നന്ദിയും പറഞ്ഞു. ഇല്ലിച്ചുവട്- ജയ്ഹിന്ദ് റോഡ് ഉദ്ഘാടനം മൂപ്പൈനാട്: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇല്ലിച്ചുവട്ടിൽനിന്നും ജയ്ഹിന്ദിലേക്ക് പോകുന്ന റോഡി​െൻറ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സെയ്തലവി അധ്യക്ഷത വഹിച്ചു. നബാർഡി​െൻറ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവല്പമ​െൻറ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. അസി. പ്രോജക്ട് എൻജിനീയർ വി.പി. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷ യശോദ, ബ്ലോക്ക് മെംബർ വിജയകുമാരി, ഐ.ടി.ഡി.പി. പ്രോജക്ട് ഒാഫിസർ വാണിദാസ്, പി.സി. ഹരിദാസൻ, കെ. വിജയൻ, വി. കേശവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഹരിഹരൻ സ്വാഗതവും വാർഡ് മെംബർ സതീദേവി നന്ദിയും പറഞ്ഞു. MONWDL10 ഇല്ലിച്ചുവട്- ജയ്ഹിന്ദ് റോഡ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു മക്കിയാട് -ചാലിൽ റോഡ് ഗതാഗത യോഗ്യമാക്കണം മക്കിയാട്: മക്കിയാട് മീൻമുട്ടി ഇക്കോ ടൂറിസം സ​െൻററിലേക്ക് ഫോറസ്റ്റ് സ്റ്റേഷൻ വഴിയുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ മക്കിയാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. സി.ജെ. ഫിലിപ് അധ്യക്ഷത വഹിച്ചു. സി.എം. മാധവൻ, രഞ്ജിത്ത് കമ്മന, എം.എ. സണ്ണി, സി. മമ്മൂട്ടി, സുകുമാരൻ, ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു. കോട്ടയിൽ-ചാലിൽ പ്രദേശത്തെ കാട്ടാന ശല്യത്തിനും ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൂവൻ മൊയ്തുവിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.