ആർട്സ് മൊറാലിയ സമാപിച്ചു

കൊടിയത്തൂർ: ഫാറൂഖ് മോഡൽ െറസിഡൻഷ്യൽ കാമ്പസിലെ വിദ്യാർഥികളുടെ കലാ വാസനകളുടെ ആവിഷ്‌കാരമായ ആർട്സ് മൊറാലിയ സമാപിച്ചു. 60 മത്സര ഇനങ്ങളിലായി നൂറോളം മത്സരാർഥികൾ പങ്കെടുത്തു. സമാപനം സമ്മേളനം മുക്കം പ്രസ് ഫോറം പ്രസിഡൻറ് എ.പി മുരളീദരൻ ഉദ്ഘാടനം ചെയ്തു. അല്‍ ഫാറൂഖ് ജനറല്‍ സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ്ജേതാവ് നിയാസ് ചോല, എസ്.വൈ എസ് ജില്ല സെക്രട്ടറി നാസര്‍ ചെറുവാടി, ഗാന രചയിതാവ് ടി.പി . അബ്ദുല്ല ചെറുവാടി, എസ്.വൈ.എസ് മുക്കം സോണ്‍ സെക്രട്ടറി മജീദ് മാസ്റ്റര്‍ പൂത്തൊടി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.