സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതിയുമായി ജില്ല പൊലീസ്

സ്ത്രീസൗഹൃദ ഓട്ടോറിക്ഷ പദ്ധതിയുമായി ജില്ല പൊലീസ് *ഒാട്ടോറിക്ഷകളിൽ സ്ത്രീസൗഹൃദ സ്റ്റിക്കറുകൾ പതിക്കും കൽപറ്റ: ജില്ലയിലെ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി പുതിയ പദ്ധതിയുമായി ജില്ല പൊലീസ്. രാത്രിയിലും മറ്റു സമയങ്ങളിലും നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും മറ്റു സഹായകമാകുന്ന തരത്തിൽ സ്ത്രീസൗഹൃദ ഒാട്ടോറിക്ഷ സംവിധാനമാണ് ജില്ലയിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കൽപറ്റ, മാനന്തവാടി, ബത്തേരി ടൗണുകളിലെ തെരഞ്ഞെടുക്കപ്പെട്ട 150 ഒാട്ടോ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. തുടർന്ന് അവരുടെ ഒാട്ടോറിക്ഷകളിൽ സ്ത്രീ സൗഹൃദ സ്റ്റിക്കറുകൾ പതിച്ച് സ്ത്രീ സൗഹൃദ ഒാട്ടോറിക്ഷകളായി പ്രഖ്യാപിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനത്തി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് കൽപറ്റ പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചലച്ചിത്ര താരം അനു സിതാര നിർവഹിക്കും. ചടങ്ങിൽ വയനാട് ചുരം സംരക്ഷണ സമിതി അംഗങ്ങളെയും 70 വയസ്സിൽ തുല്യത പരീക്ഷ പാസായ ഡ്രൈവർ അലിയെയും ആദരിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ, ആർ.ടി.ഒ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. ഹുബ്ബുറസൂൽ കോൺഫറൻസ് പ്രഖ്യാപനം നവംബർ ഒന്നിന് പനമരം: ബദ്റുൽ ഹുദയിൽ വർഷം തോറും നടന്നുവരാറുള്ള ഹുബ്ബുറസൂൽ കോൺഫറൻസി​െൻറ ഈ വർഷത്തെ പ്രഖ്യാപനവും മസാന്ത സ്വലാത്ത് ഹൽഖയും ബുർദാ മജ്ലിസും നവംബർ ഒന്നിന് ബുധനാഴ്ച മഗ്രിബിനുശേഷം നടക്കും. സമസ്ത കേന്ദ്ര മുശാവറ മെംബർ എം. അബ്ദുറഹ്മാൻ ഉസ്താദ് നേതൃത്വം നൽകും. ടി. അലവി സഅദി, കെ.കെ. മുഹമ്മദലി ഫൈസി, മമ്മൂട്ടി മദനി, പി. ഉസ്മാൻ മുസ്ലിയാർ, മുസ്തഫാ കാമിൽ, ഇബ്രാഹീം സഖാഫി തുടങ്ങിയവർ സംബന്ധിക്കും. ബുർദാ മജ്ലിസിന് താജുൽ ഉലമാ ബുർദസംഘം നേതൃത്വം നൽകും. നോട്ട് നിരോധനത്തി​െൻറ ഒന്നാം വാര്‍ഷികം: നവംബർ എട്ടിന് യൂത്ത് ലീഗ് വിഡ്ഢി ദിനമായി ആചരിക്കും കല്‍പറ്റ: ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികളുടെ ഒന്നാം വാര്‍ഷിക ദിനമായ നവംബർ എട്ടിന് ദേശീയ വിഡ്ഢിദിനമായി യൂത്ത് ലീഗ് ആചരിക്കും. ജില്ല കമ്മിറ്റി മുട്ടിലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. SUNWDL16logo കാപ്പി കർഷകർ ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി കൽപറ്റ: കാപ്പി കൃഷിയെയും കർഷകരെയും സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ദേശീയ കാപ്പിനയം രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും കർഷകർ. ഈ ആവശ്യമുന്നയിച്ച് വേവിൻ ഉൽപാദ കമ്പനി ഭാരവാഹികൾ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകിന് നിവേദനം നൽകി. അന്തർദേശീയ കാപ്പി ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ദേശീയ കാപ്പി സെമിനാറിൽ ഉയർന്നുവന്ന ആവശ്യങ്ങളും ആശയങ്ങളും ചേർത്താണ് നിവേദനം സമർപ്പിച്ചത്. വയനാട് കാർബൺ സന്തുലിത ജില്ലയായി മാറുമ്പോൾ കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താൻ സബ്സിഡി വർധിപ്പിക്കാൻ തയാറാകണമെന്നും കോഫി ബോർഡ് നിലവിൽ സബ്സിഡികൾ നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാന കൃഷിവകുപ്പ് മുഖേന സഹായങ്ങൾ നൽകണമെന്നും നിവേദനത്തിൽ അവശ്യപ്പെട്ടു. വേവിൻ ഉൽപാദക കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, കെ. രാജേഷ്, ജി. ഹരിലാൽ, സൻമതിരാജ്, ശാന്തകുമാരി എന്നീ ഭരണസമിതി അംഗങ്ങളും ചേർന്ന് ഈ പ്രശ്നങ്ങൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തി. SUNWDL18 കാപ്പികർഷകർ മന്ത്രി ഡോ. േതാമസ് ഐസകിന് നിവേദനം കൈമാറിയപ്പോൾ എ.കെ.സി.ഡി.എ വാർഷിക പൊതുേയാഗം കൽപറ്റ: ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ജില്ല കമ്മിറ്റിയുടെ വാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ആർ. ഹരിഹരപുത്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നൗഷാദ് അധ്യക്ഷത വഹിച്ചു. പി.പി.എഫ് സംസ്ഥാന ചെയർമാൻ അൻവർ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ജില്ല സെക്രട്ടറി രാജേഷ്, കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.ടി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ടി.പി. കുഞ്ഞുമോൻ, എ. നാസർ, വി. ഹരികുമാർ എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. SUNWDL19 ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി വാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ആർ. ഹരിഹര പുത്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.