ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം: ശമീർ പാലേരിക്ക് ഒന്നാം സ്ഥാനം

ഫറോക്ക്: മീഡിയവൺ റിയാലിറ്റി ഷോ ഫെയിം ഫൈസൽ കാരാടി​െൻറ ഒഫീഷ്യൽ വാട്സ്ആപ് ഗ്രൂപ്പി​െൻറ രണ്ടാം വാർഷികത്തിനോടനുബന്ധിച്ചു നടത്തിയ മതിനേശം ഓൺലൈൻ മാപ്പിളപ്പാട്ട് രചന മത്സരത്തിൽ ശമീർ പാലേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഹിജ്റതുന്നബി എന്ന വിഷയത്തിൽ 'അഹദോ​െൻറ അമറാലെ അരുൾപ്പടി ജബ്റാഈൽ' എന്ന് തുടങ്ങുന്ന രചനയാണ് ഷമീറിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. പാലക്കാട് തിരുവേഗപ്പുറ സ്വദേശി ഹഫീസ് മുഹമ്മദിന് രണ്ടാം സ്ഥാനവും മലപ്പുറം പട്ടർകടവ് സ്വദേശി അസ്ഹർ ഹുദവിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. യുവ മാപ്പിളപ്പാട്ട് രചയിതാക്കളായ ബദ്റുദ്ദീൻ, മൻസൂർ കിളിനക്കോട്, ഗായകനും മാപ്പിളപ്പാട്ട് നിരൂപകനുമായ സിദ്ദീഖ് കോടമ്പുഴ, മിമിക്രി ആർട്ടിസ്റ്റ് ബാലസുബ്രമണ്യൻ എന്നിവർ ചേർന്നാണ് മത്സരഫലം പ്രഖ്യാപിച്ചത്. ഇബ്രാഹിം അമയിൽ, നാസർ നാസ് തൃശൂർ, ശാഹുൽ ഹമീദ് കോടമ്പുഴ, റഹ്മാൻ ചെമ്പരിക്ക, അലി കുന്നിൽ നാൽത്തട്ക്ക, റാഫി കോട്ടക്കൽ, മുബഷിർ മാണിയൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.