സംസ്​ഥാന ജൂഡോ: തൃശൂർ മുന്നിൽ

കോഴിക്കോട്: സംസ്ഥാന പുരുഷ -വനിത ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ തൃശൂർ മുന്നിൽ. അഞ്ചു സ്വർണം നേടിയാണ് തൃശൂരി​െൻറ മുന്നേറ്റം. എറണാകുളം രണ്ട് സ്വർണവുമായി രണ്ടാം സ്ഥാനത്താണ്. സീനിയർ മത്സരങ്ങൾ ഞായറാഴ്ച നടക്കും. രാവിലെ മന്ത്രി ടി.പി. രാമകൃഷ്ണൻ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ ടി.പി. ദാസൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജൂേഡാ അസോസിയേഷൻ പ്രസിഡൻറ് എ. ശ്രീകുമാർ, സെക്രട്ടറി ജോയ് വർഗീസ്, ജില്ല പ്രസിഡൻറ് കെ. അശോകൻ, സെക്രട്ടറി സി. റഫീഖ്, എ.കെ. നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.