ചാത്തമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘർഷം; രണ്ടുപേർക്ക് വെേട്ടറ്റു കുന്ദമംഗലം: വെസ്റ്റ് ചാത്തമംഗലത്ത് ബി.ജെ.പി -സി.പി.എം സംഘർഷം. രണ്ട് സി.പി.എം പ്രവർത്തകർക്ക് വെേട്ടറ്റു. അഡ്വ. ലിജീഷ്, കാഞ്ഞിരത്തിങ്കൽ ലിനിൽ കുമാർ എന്നിവർക്കാണ് വെേട്ടറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം പുതുകുളങ്ങര മണിവർണൻ, വലിയ മാങ്ങോട്ട് സുനിൽ കുമാർ, കൊട്ടാരംവീട്ടിൽ കാർത്തികേയൻ, മേലേടത്ത് അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം. പ്രദേശത്ത് മദ്യപർ അഴിഞ്ഞാടുന്നതിനെതിരിലും ലഹരിക്കെതിരെയും ഡി.വൈ.എഫ്.െഎ കഴിഞ്ഞ ദിവസം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. വെള്ളന്നൂരിനടുത്ത് വിരുപ്പിൽ ഭാഗത്ത് സ്ഥാപിച്ച ബോർഡ് ശനിയാഴ്ച ഉച്ചക്ക് പരസ്യമായി മണിവർണനും സംഘവും വന്ന് നശിപ്പിച്ചിരുന്നു. ഇത് ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇതിനിടെയാണ് രണ്ടുപേർക്ക് വെേട്ടറ്റത്. ഉടൻ സ്ഥലത്തെത്തിയ കുന്ദമംഗലം പൊലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞതിനാൽ സംഘർഷം വ്യാപിക്കുന്നത് തടയാനായി. പ്രദേശം രാത്രി വൈകിയും കനത്ത പൊലീസ് കാവലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.