കൊടിയത്തൂർ: എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർങ്ങാട്ടീരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സമരപ്പന്തലിൽ എത്തി. തുടർന്ന് നടന്ന പ്രതിഷേധറാലിയും സംഗമവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് ഉദ്ഘടനം ചെയ്തു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. അബ്ദുൽ ഹമീദ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മായിൽ വഫ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ശാക്കിർബാബു കുനിയിൽ, സമസ്ത മണ്ഡലം സെക്രട്ടറി നാടുകണ്ടി അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ടി. അഷ്‌റഫ്, സി.കെ. അബ്ദുറഹ്മാൻ കാവനൂർ, കെ.പി. അബ്ദുറഹ്മാൻ, അസീസ്, സി.ടി. അബ്ദുറഹ്മാൻ, യൂസുഫ്, പി.കെ. അബ്ദുറഹ്മാൻ, കെ.സി. അൻവർ ചെറുവാടി, മജീദ് പുതുക്കുടി, ബഷീർ പുതിയോട്ടിൽ, കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.