വിദ്യാർഥി യുവജന സംഗമം

കൊടിയത്തൂർ:- സി.പി.എം കൊടിയത്തൂർ ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായി സൗത്ത് കൊടിയത്തൂരിൽ നടത്തി. ഇന്ത്യൻ വോളിബാൾ താരം കിഷോർ കുമാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി രാഹുൽരാജ്, ഗിരീഷ് കാരക്കുറ്റി, ആഷിഖ് പുതിയോട്ടിൽ, ഷംസുദ്ദീൻ കുന്നത്ത്, ശരത് പുതുക്കുടിക്കുന്നത്ത്‌ എന്നിവർ സംസാരിച്ചു. ഇ. അരുൺ സ്വാഗതവും റിയാസ് ബാവ നന്ദിയും പറഞ്ഞു. ഫാ. ടോം ഉഴുന്നാലിലിന് സ്വീകരണം തിരുവമ്പാടി: ഫാ. ടോം ഉഴുന്നാലിലിന് പുല്ലൂരാംപാറ ബഥാനിയ സ​െൻററിൽ സ്വീകരണം നൽകി. സ്വീകരണത്തിന് താമരശ്ശേരി രൂപത വികാരി ജനറൽ മോൺ. മാത്യു മാവേലി, മോൺ. ഒറവുങ്കര, അബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജോർജ് മുണ്ടനാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.