വീൽചെയറും സാമ്പത്തിക സഹായവും നൽകി

കടലുണ്ടി: നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് സ​െൻററിന് വീൽചെയർ, സാമ്പത്തിക സഹായം എന്നിവ നൽകി. നാടക- കലാകാരനായിരുന്ന ഹമീദ് മണ്ണിശ്ശേരിയുടെ ഓർമക്കായി ഭാര്യ കെ.എം. റംലയാണ് വീൽചെയറുകൾ നൽകിയത്. മണ്ണൂർ സ്നേഹ ബേക്കറിയാണ് തങ്ങളുടെ ലാഭവിഹിതത്തിൽ ഒരു ഭാഗം കിടപ്പുരോഗികൾക്കായി നൽകാൻ തയാറായത്. ഉടമ ദേവദാസൻ തായാട്ട് തുക കൈമാറി. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വി.പി. മുരളീധരൻ സഹായങ്ങൾ സ്വീകരിച്ചു. ഉദയൻ കാർക്കോളി അധ്യക്ഷത വഹിച്ചു. മുരളി മാപ്പോളി, പനക്കൽ നന്ദിനി, പി. ഹരീന്ദ്രൻ മാസ്റ്റർ, കെ. മുരളീധരഗോപൻ, പി. സുമതി എന്നിവർ സംസാരിച്ചു. കരനെൽകൃഷി വിളവെടുപ്പ് രാമനാട്ടുകര: നഗരസഭ ഏഴാം ഡിവിഷനിൽ തോട്ടോളി ചിന്ന​െൻറ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷി വിളവെടുപ്പു നടത്തി. രാമനാട്ടുകര കൃഷിഭവ​െൻറ സഹകരണത്തോടെ രണ്ടര ഏക്കർ ഭൂമിയിലെ കാഞ്ചന ഇനം നെല്ലാണ് കൊയ്തെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിച്ചു. ഉപാധ്യക്ഷ പി.കെ. സജ്‌ന, സ്ഥിരം സമിതി അധ്യക്ഷൻ രാംദാസ് മണ്ണൊടി, കൗൺസിലർ പി.കെ. ഖദീജക്കുട്ടി, കൃഷി ഓഫിസർ എം.എസ്. ശബ്‌ന, പൊയിലിൽ രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.