ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുന്ന സംഘത്തി​െൻറ തലവൻ പിടിയിൽ

വടകര: ആളില്ലാത്ത വീട് കണ്ടെത്തി കവർച്ച നടത്തുന്ന സംഘത്തലവൻ വടകരയിൽ അറസ്റ്റിൽ. പയ്യോളി കോട്ടക്കൽ ബീച്ചിലെ താരേമ്മൽ ഖദീജ മൻസിൽ ഫിറോസി(37)നെയാണ് വടകര സി.ഐ മധുസൂദനൻ നായരുടെ നേതൃത്വത്തിലെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഭവനഭേദനം ആസൂത്രണം ചെയ്യുന്നതിനിടെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നാലു കവർച്ച കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. വടകര പുതുപ്പണം ശാരദ നിവാസിൽ അനിതയുടെ വീട് കുത്തിത്തുറന്ന് എൽ.ഇ.ഡി.ടി.വി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയും, കൊയിലാണ്ടിയിലെ ഫോർ ജി. വേൾഡ്, തൊട്ടടുത്ത മറ്റൊരു മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും, പേരാമ്പ്ര കടിയങ്ങാടുള്ള വീട് കുത്തി തുറന്ന് പതിനാലേ കാൽ പവൻ സ്വർണാഭരണവും ഫിറോസടക്കമുള്ള അഞ്ചംഗ സംഘം കവർന്നു. കൂട്ടു പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകര വീരഞ്ചേരിയിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട ഇന്നോവ കാർ മോഷ്ടിച്ചതും ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുകയാണ് പതിവ്. തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നൂറോളം കേസുകൾ ഫിറോസി​െൻറ പേരിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലി​െൻറ സഹായത്തോടെയാണ് ഇയാളെ പിടികൂടാനായത്. റൂറൽ എസ്.പി എം.കെ. പുഷ്‌കര​െൻറ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ സി.എച്ച്. ഗംഗാധരൻ, ബാബുരാജ്, സീനിയർ സി.പി.ഒ മാരായ കെ.പി. രാജീവൻ, കെ. യൂസഫ്, വി.വി. ഷാജി, വി.കെ. പ്രദീപൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.