പകർച്ചവ്യാധി: നടപടിക്കുള്ള അപേക്ഷ നിയമസഭ സമിതി പരിഗണനക്കെടുത്തത്​ നാലു വർഷത്തിനുശേഷം

കൊയിലാണ്ടി: തീരദേശ മേഖലയിൽ പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ അടിയന്തര നടപടി ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിയമസഭ സമിതി പരിഗണനക്കെടുത്തത് നാലു വർഷത്തിനുശേഷം. നഗരസഭ 37-ാം വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി നിയമസഭ സമിതിക്ക് അപേക്ഷ നൽകിയത് 2013 ജൂലൈയിൽ. െഡങ്കിപ്പനി, മലേറിയ എന്നിവ ഹാർബർ പരിസരത്ത് പടർന്നുപിടിച്ച സാഹചര്യത്തിലായിരുന്നു അപേക്ഷ നൽകിയത്. ഈ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ഹെൽത്ത് വിഭാഗം െഡപ്യൂട്ടി കമീഷണർ ജില്ല ശുചിത്വമിഷൻ കോഒാഡിനേറ്ററോട് ആവശ്യപ്പെട്ടത് ഈ മാസം 24ന്. ഇൗമാസം 28നകം റിപ്പോർട്ട് നൽകണമെന്നും നിയമസഭ സമിതി ഇൗമാസം 31ന് നിയമസഭ സെക്രേട്ടറിയറ്റ് ഹാളിൽ തെളിവെടുപ്പ് നടത്തുന്നതിനാൽ സമയപരിധി നിർബന്ധമായും പാലിക്കണമെന്ന നിർദേശവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.