കോഴിക്കോട്: പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്‌കൂളിലെ അടൽ ടിങ്കറിങ് ലാബിെൻറ ഉദ്ഘാടനം ഒക്ടോബർ 31ന് എം.കെ. രാഘവൻ എം.പി നിർവഹിക്കും. രാവിലെ ഒമ്പതരക്ക് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സ്‌കൂൾ മാനേജ്മെൻറ് കൗൺസിൽ പ്രസിഡൻറ് ഡോ.എ.വി.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. കെ.എസ്.എം.ഡി.എഫ്.സി ചെയർമാൻ പ്രഫ.എ.പി.അബ്ദുൽ വഹാബ് സ്കൂളിലെ കോംപാക്ടർ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂട്ടിൽ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. പി.കെ.അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയാവും. ചടങ്ങിന് മുന്നോടിയായി 30ന് രാവിലെ ഒമ്പതിന് പുതിയങ്ങാടിയിൽ നിന്നാരംഭിക്കുന്ന റോഡ്‌ഷോ ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അടൽ ഇന്നൊവേഷൻ മിഷൻ പദ്ധതി പ്രകാരമാണ് സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലാബുകൾ (എ.ടി.എൽ) സ്ഥാപിക്കുന്നത്. രാജ്യത്ത് പത്തുലക്ഷം ശാസ്ത്രസാേങ്കതിക പ്രതിഭകളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഇൗ പദ്ധതിക്കു പിന്നിൽ നിതി ആയോഗാണ്. എ.ടി.എൽ സ്ഥാപിക്കാൻ യോഗ്യതനേടിയ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഏക സ്‌കൂളാണ് അൽഹറമൈൻ ഇംഗ്ലീഷ് സ്‌കൂൾ. ത്രീഡി പ്രിൻററുകൾ, റോബോട്ടിക്‌സ്, ഇലക്ട്രോണിക് െഡവലപ്മെൻറ് ഉപകരണങ്ങൾ, സെൻസറുകൾ തുടങ്ങിയവയുടെ പ്രവർത്തനവും നിർമാണവും പരിചയപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ലാബിലുണ്ട്. സ്കൂളിന് പുറത്തുള്ള വിദ്യാർഥികൾക്കും ലാബ് പ്രയോജനപ്പെടുത്താം. വാർത്തസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ടി.എം. സഫിയ, എ. മൻസൂർ, കെ.കെ.ഷംസുദ്ദീൻ, എം.നുഫൈൽ, എ.എം.അബൂബക്കർ, അഞ്ജിത്ത് പി.സോമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.