ചെമ്പരിക്ക അബ്​ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം^ സമസ്​ത

ചെമ്പരിക്ക അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം- സമസ്ത കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡൻറും നിരവധി മഹല്ലുകളുടെ ഖാദിയുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിൽ വിദഗ്ധ അന്വേഷണം നടത്തി ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഖാദിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഏജൻസികൾ തുടക്കം മുതൽ ശ്രമിച്ചിരുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ. മൗലവിയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള പൊതുസമൂഹത്തി​െൻറ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകൾ എന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.