സ്കൂളുകളിൽ ദിൻദയാൽ ഉപാധ്യായ ജന്മദിന ആഘോഷം: ഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി

ഫറോക്ക്: ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം സ്കൂളുകളിൽ ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഫറോക്കിൽ പ്രതിഷേധസംഗമം നടത്തി. ഇടത് സർക്കാറി​െൻറ ഉത്തരവ് വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള സംഘ് പരിവാർ നീക്കത്തോടുള്ള മൃദു സമീപനമാണ് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.സി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ. ഷാഹുൽ ഹമീദ്, ടി. ഷജി നാസ് എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് എം. സിറാജ്, കെ. സൈതലവി, വി. ഹസൻ കോയ, സി. സക്കീർ, ലിയാഖത്തലി, എ. അബ്ദു റഷീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.