ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ഹോമിയോ ആശുപത്രിക്ക് ലബോറട്ടറി സൗകര്യമായി

തണ്ണീർപന്തൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തണ്ണീർപന്തലിലെ താലൂക്ക് ഹോമിയോ ആശുപത്രിക്ക് ലബോറട്ടറി സൗകര്യമായി. എല്ലാവിധ രക്തപരിശോധനകൾക്കും, ബയോകെമിസ്റ്റ് അനലൈസർ ഉൾപ്പെടെ സൗകര്യങ്ങളോടെയുള്ള ലബോറട്ടറിക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2015ൽ നീക്കിെവച്ച തുക ഉപയോഗിച്ചാണ് നിലവിലെ ആശുപത്രിയിലെ മുകൾനിലയിൽ ലാബ് സൗകര്യമൊരുക്കിയത്. താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് ലാബ് മാറ്റിസ്ഥാപിക്കുമെന്ന് ഉദ്ഘാടകനായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ പറഞ്ഞു. അതിനായി അഞ്ചു ലക്ഷം രൂപ ഈ വർഷം നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് അരൂർ അധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡൻറ് ചന്ദ്രി, കോഴിക്കോട് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. കവിത പുരുഷോത്തമൻ, ഡോ. ഹരീഷ്ബാബു, ആർ.എം.ഒ ഡോ. ഹെലീന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.