മഴ പെയ്താൽ തിരുവള്ളൂർ റോഡിൽ വെള്ളക്കെട്ട്​; യാത്രക്കാർ ദുരിതത്തിൽ

ആയഞ്ചേരി: മഴ പെയ്താൽ തിരുവള്ളൂർ റോഡിൽ വെള്ളം നിറയുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ആയഞ്ചേരി -തിരുവള്ളൂർ റോഡിൽ എ.കെ.ജി മന്ദിരത്തിന് സമീപമാണ് വെള്ളക്കെട്ടുള്ളത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടുതലായി വെള്ളം കെട്ടിനിൽക്കുന്നത് ഈ ഭാഗത്താണ്. പരമ്പരാഗത ചാലുകൾ നികത്തിയതോടെ ടൗണിൽനിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടിനിൽക്കുകയാണ്. തറോപ്പൊയിൽ, തിരുവള്ളൂർ ഭാഗത്തേക്ക് സർവിസ് നടത്തുന്ന വാഹനങ്ങളാണ് ദുരിതത്തിലാകുന്നത്. സ്കൂൾ, മദ്റസ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ദുരിതത്തിൽതന്നെ. ഈ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി യൂനിയൻ പൊതുമരാമത്ത് വകുപ്പിന് നിവേദനം കൊടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ല. നവംബർ ആദ്യവാരം വാഹന സർവിസ് നിർത്തി റോഡ് ഉപരോധിക്കാൻ സംയുക്ത തൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു. ടി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. പുതുശേരി രാജൻ, രയരോത്ത് സുബൈർ അച്ചാറമ്പത്ത് മഹേഷ്, എ.പി. ഹരിദാസൻ എന്നിവർ സംസാരിച്ചു. സ്കൂളിന് കുടിവെള്ള ടാങ്ക് നൽകി തിരുവള്ളൂർ: കോട്ടപ്പള്ളി െഗ്രയ്സ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ, കോട്ടപ്പള്ളി എം.എൽ.പി സ്കൂളിന് കുടിവെള്ള ടാങ്ക് നൽകി. െഗ്രയ്സ് പ്രവർത്തകരിൽനിന്ന് വിദ്യാർഥികളും പി.ടി.എ ഭാരവാഹികളും ചേർന്ന് ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്തംഗം പി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ഒ. നവാസ്, ഒ. അഫ്സൽ, അഷ്റഫ് കോട്ടപ്പള്ളി, ഒതയോത്ത് മൂസ, കെ.പി. സത്യൻ, സി.കെ. കുഞ്ഞബ്ദുല്ല, കെ. അജിത് എന്നിവർ സംസാരിച്ചു. തിരുവള്ളൂർ കൃഷിഭവനിൽ ജീവനക്കാരില്ല; നാട്ടുകാർ പ്രതിഷേധത്തിൽ തിരുവള്ളൂർ: കൃഷിഭവനിൽ ജീവനക്കാരില്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. തോടന്നൂരിൽ സ്ഥിതി ചെയ്യുന്ന കൃഷിഭവനിലാണ് ജീവനക്കാരില്ലാത്തത്. ഇവിടെയുണ്ടായിരുന്ന ഒരാൾ ലൈഫ് പദ്ധതി അന്വേഷണത്തിന് പോകുകയും മറ്റൊരാൾ ലീവാകുകയും ചെയ്തതോടെ ഓഫിസിൽ ആളില്ലാതായി. പാർട്ട്ടൈം സ്വീപ്പർ ഓഫിസ് തുറന്നുവെച്ചുവെന്നല്ലാതെ ഒരു പ്രവർത്തനവും നടന്നില്ല. വിവരമറിഞ്ഞ് രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഓഫിസിന് മുന്നിൽ എത്തി പ്രതിഷേധിച്ചു. കുറച്ചു ദിവസമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൃഷി ഓഫിസർ ഇല്ലാതായിട്ട് വർഷങ്ങളായി. ഇപ്പോൾ രണ്ട് ജീവനക്കാർ മാത്രമേ ഉള്ളൂ. വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണഭോക്തൃ വിഹിതം അടക്കാനെത്തുന്നവർ ആളില്ലാത്തതിനാൽ വീണ്ടും വരേണ്ട അവസ്ഥയാണ്. ഇക്കാര്യം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് രാഷ്ട്രീയ നേതാക്കൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി ഇവർ പ്രശ്നം ചർച്ചചെയ്ത് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. പ്രജീഷ്, ആർ.കെ. ചന്ദ്രൻ, കർഷകസമിതി അംഗം സി.വി. ഹമീദ്, എഫ്.എം. അബ്ദുല്ല, കെ.കെ. സഹദ്, എ.ടി. മൂസ, ശ്രീജിത്ത് പയ്യട, സയ്യിദ് പുതിയോട്ടിൽ, ടി.സി. ഹാഫിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യു.ഡി.എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. ആർ. രാമകൃഷ്ണൻ, കണ്ണോത്ത് സൂപ്പി ഹാജി, കൊടക്കാട് ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.