കുടിശ്ശികയില്ലാതെ വേതനം: െഗസ്റ്റ് െലക്ചറർമാർ പ്രക്ഷോഭത്തിന് കോഴിക്കോട്: കുടിശ്ശികയില്ലാതെ മാന്യമായ വേതനം നൽകണമെന്നാവശ്യപ്പെട്ട് ഒാൾ കേരള കോളജ് െഗസ്റ്റ്െലക്ചറേഴ്സ് യൂനിയൻ പ്രക്ഷോഭം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമരത്തിെൻറ ആദ്യപടിയായി ഒക്ടോബർ 28ന് രാവിലെ 10ന് കോഴിക്കോട് ഡി.ഡി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. പ്രശ്നത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട ഇടപെടൽ ഉണ്ടാകാത്തപക്ഷം യൂനിവേഴ്സിറ്റി പരീക്ഷകളുടെ ഡ്യൂട്ടിയും മൂല്യനിർണയ ഡ്യൂട്ടിയും ബഹിഷ്കരിക്കും. ഇക്കാര്യം കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഡിസംബർ മുതൽ പണിമുടക്ക് നടത്തുമെന്നും ഇവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പല എയിഡഡ് കോളജുകളിലും നാലും അഞ്ചും വർഷത്തെ വേതനം കുടിശ്ശികയാണ്. മണിക്കൂർ അടിസ്ഥാനത്തിലാണ് െഗസ്റ്റ് അധ്യാപകരുടെ വേതനം എന്നതിനാൽ ഹർത്താൽ, പരീക്ഷ, മറ്റുഅവധികൾ എന്നിവ വരുന്നതോടെ തുച്ഛമായ തുകയാണ് തങ്ങൾക്ക് ലഭിക്കുന്നെതന്ന് ഇവർ പറഞ്ഞു. ശമ്പള ബില്ലുകൾ ഡി.ഡി ഒാഫിസിൽ അനാവശ്യമായി വെച്ചുതാമസിപ്പിക്കുന്ന സ്ഥിതിയും ഉണ്ട്. പുതുതായി അനുവദിച്ച കോളജുകളിൽ തസ്തികകൾ ഉടൻ സൃഷ്ടിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.കെ. ആരിഫ്, സി. സുഹൈൽ, എം. അബ്ദുൽ ഇർഷാദ്, ജോമോൻ ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.