മോദി സർക്കാരിെൻറ 'കൗണ്ട് ഡൗൺ' തുടങ്ങിക്കഴിഞ്ഞു -സീതാറാം യെച്ചൂരി അമിത് ഷായെ വന്നവഴിക്ക് പറഞ്ഞുവിട്ട കേരളത്തിലാണ് പ്രതീക്ഷ കൽപറ്റ: ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കുന്ന രാജ്യത്തെ സാമ്രാജ്യത്വത്തിന് തീറെഴുതുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുകയാണെന്നും നരേന്ദ്ര മോദി സർക്കാരിെൻറ തകർച്ചയുടെ 'കൗണ്ട് ഡൗൺ' തുടങ്ങിക്കഴിഞ്ഞുവെന്നും സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. കൽപറ്റയിൽ സി.പി.എം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിെൻറയും ബഹുസ്വരതയുടെയും ഇന്ത്യയെ ആർ.എസ്.എസിെൻറ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനാണ് ഇപ്പോഴത്തെ സർക്കാരിെൻറ ശ്രമം. അഴിമതിക്കെതിരെ ഈ സർക്കാർ ഒന്നും മിണ്ടുന്നില്ല. അമിത് ഷായുടെ മകൻ ജയ് ഷാ അധികാരത്തിെൻറ മറവിൽ കോടികൾ നേടിയിട്ടും ഒരു അന്വേഷണവുമില്ല. അയോധ്യയുടെ പേരിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. മുസ്ലിംകളെ കൊന്നൊടുക്കിയവർക്ക് സർക്കാർ ജോലി നൽകുകയാണ്. ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആക്രമിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായിരുന്നു നോട്ടുനിരോധനം. രാജ്യത്തുണ്ടായിരുന്ന കള്ളപ്പണം എല്ലാം വെളുപ്പിച്ച് ചരിത്രത്തിലെ വലിയ അഴിമതിയാണ് മോദി സർക്കാർ നടത്തിയത്. ജനാധിപത്യത്തെ ചവിട്ട് മെതിച്ച് സാമ്രാജ്യത്വം നടപ്പാക്കി അമേരിക്കയുടെ ജൂനിയർ പാർട്ണറാക്കി ഇന്ത്യയെ മാറ്റുകയാണ്. ഇതിനെല്ലാം എതിരെ ജനങ്ങൾ തെരുവിലിറങ്ങിക്കഴിഞ്ഞു. രാജ്യത്തിെൻറ യഥാർഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ കേദാർനാഥിൽ പോയും പട്ടാളക്കാർക്കൊപ്പം ദീപാവലി ആഘോഷിച്ചും ഇവൻറ് മാനേജ്മെൻറ് നടത്തുകയാണ് മോദി. ഇതിൽനിന്നെല്ലാം മാറി സത്യം ജനങ്ങൾ അറിയണം. അതിനായി നാം മുന്നിട്ടിറങ്ങണം. രണ്ടാഴ്ച റാലി നടത്തുമെന്ന് പറഞ്ഞ് വന്ന ബി.ജെ.പി നേതാവ് അമിത് ഷായെ വന്നവഴിക്കുതന്നെ പറഞ്ഞുവിട്ട കേരളത്തിലെ ജനങ്ങളിലാണ് പ്രതീക്ഷയെന്നും ഇവിടെ ബി.ജെ.പിയുടെ വർഗീയ അജണ്ട വിലപ്പോവില്ലെന്നും, അങ്ങനെ പോയാൽ ഇപ്പോഴുള്ള ഒരു എം.എൽ.എ സ്ഥാനംപോലും വരുന്ന ഇലക്ഷനിൽ ഉണ്ടാകില്ലെന്ന് അവരെ പഠിപ്പിക്കാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എം. വേലായുധൻ അധ്യക്ഷത വഹിച്ചു. അഖിേലന്ത്യ കിസാൻ സഭ പ്രസിഡൻറ് അശോഖ് ധവ്ളെ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ്, കിസാൻ സഭാ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.ഡി. സെബാസ്റ്റ്യൻ സ്വാഗതവും എം. മധു നന്ദിയും പറഞ്ഞു. SATWDL22 kalpetta കൽപറ്റയിൽ സി.പി.എം പൊതുസമ്മേളനം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു --SATWDL18 സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ ലക്കിടിയിൽ പ്രവർത്തകർ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.