അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ. തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സംസ്ഥാനത്ത് ഇൗ മാസം മോദി നടത്തുന്ന മൂന്നാം സന്ദർശനമാണിത്. ഭാവ്നഗർ, വഡോദര ജില്ലകളിൽ വ്യത്യസ്ത പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ഭാവ്നഗറിലെ ഘോഘക്കും ബറൂചിലെ ദാഹെജിനും ഇടയിൽ കാംബെ കടലിടുക്കിൽ പണിയുന്ന ചരക്കു കപ്പൽ ഗതാഗത സംവിധാനമായ 'റോൾ-ഒാൺ, റോൾ-ഒാഫ് (റോ-േറാ)' സർവിസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. 615 കോടിയാണ് പദ്ധതി ചെലവ്. ഇൗ ജലപാതയെ തെൻറ സ്വപ്നപദ്ധതി എന്നാണ് മോദി വിശേഷിപ്പിച്ചത്. ഘോഘയിൽ പ്രസംഗിക്കുന്ന മോദി, അവിടെനിന്ന് ദാഹെജ് വരെ പുതിയ പാതയിലൂടെ യാത്ര ചെയ്യും. തുടർന്ന് വഡോദരയിലേക്ക് പോകും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസിയോടൊപ്പം മോദിയെ വിജയിപ്പിച്ച മണ്ഡലമാണ് വഡോദര. അവിടെ മൊത്തം 1140 കോടി വരുന്ന എട്ട് പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.