കോഴഞ്ചേരി: മൂന്നു ദിവസങ്ങളിലായി നടക്കുന്ന എം.എസ്.എഫ് സംസ്ഥാന നേതൃക്യാമ്പിന് ചരല്‍കുന്നില്‍ തുടക്കമായി. ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ പതാക ഉയര്‍ത്തി. 'ഫാഷിസ്റ്റ് കാലത്ത് പാര്‍ശ്വവത്കരിക്കപ്പെടുന്ന രാഷ്ട്രീയം' വിഷയത്തില്‍ സാമൂഹിക പ്രവർത്തകൻ സണ്ണി എം. കപിക്കാട്, വ്യക്തിത്വവികാസ സെഷനില്‍ ബിനു കെ. സാം, 'രാഷ്ട്രീയം, രസം-നീരസം' സെഷനില്‍ മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കന്‍ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. നവാസ്, ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫാതിമ തഹ്ലിയ, ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലിം, കെ.കെ.എ. അസീസ്, സല്‍കന്‍ ഹനീഫ്, മുഫീദ തെസ്‌നി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വിവിധ സെഷനുകളിലായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം. ഷാജി എം.എല്‍.എ, റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.