16കാരിയെ നടുറോഡിൽ അടിച്ചുവീഴ്​ത്തിയ യുവാവ്​ അറസ്​റ്റിൽ

മുംബൈ: നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ 16കാരിയെ അടിച്ചുവീഴ്ത്തിയ യുവാവ് പിടിയിൽ. അയൽക്കാരനായ ശാഹിദ് ശൈഖാണ് പിടിയിലായത്. ചൊവ്വാഴ്ച കുർള, നെഹ്റു നഗറിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആക്രമണത്തി‍​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായതോടെ രാഷ്ട്രീയ, സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തയ്യൽ ക്ലാസിന് പോകുകയായിരുന്ന തനിക്ക് എതിരെ മോശം വാക്കുകൾ പ്രയോഗിച്ചതിന് യുവാവിനെതിരെ പെൺകുട്ടി പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് കുപിതനായ യുവാവ് പെൺകുട്ടിയെ അടിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും തുടരെയുള്ള അടിയിൽ പെൺകുട്ടി ബോധംകെട്ടു വീഴുകയായിരുന്നു. നാട്ടുകാർ കണ്ടുനിന്നതല്ലാതെ ഇടപെട്ടില്ല. പെൺകുട്ടി വീണതോടെ കൂട്ടുകാരി വീട്ടുകാരെ വിളിച്ചുകൊണ്ടുവരികയായിരുന്നു. സംഭവശേഷം മുങ്ങിയ യുവാവിനെ പിന്നീടാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.